വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തേണ്ടത് രക്ഷിതാക്കളും അധ്യാപകരും: ഡി.ശില്പ
1515848
Thursday, February 20, 2025 1:45 AM IST
തൃക്കരിപ്പൂർ: ഓരോ വിദ്യാർഥിയും ഓരോ പ്രത്യേകതയുള്ളവരാണെന്നും അതു തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടമയാണെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ. തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ 84-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പിടിഎ പ്രസിഡന്റ് എം.വി.ഫൈസൽ അധ്യക്ഷതവഹിച്ചു.
കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ ഡോ.ക്ലാരൻസ് പാലിയത്ത് അനുഗ്രഹഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉപഹാര സമർപ്പണവും എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു. പഞ്ചായത്തംഗം ഇ.ശശിധരൻ, ഫാ. സന്തോഷ് തലച്ചിറയിൽ, മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, സീനിയർ അസിസ്റ്റന്റ് നിർമല പോൾ, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ തോമസ്, കെ.വി.മുരളി, എൻ.സുൽഫാനത്ത്, പി.യു.സുമതി എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ ടോം പ്രസാദ്, കെ.എ.ജെസി എന്നിവർക്ക് യാത്രയയപ്പ് നൽകി. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.