കടന്നല്‍കുത്തേറ്റ് മരിച്ചു
1515409
Tuesday, February 18, 2025 10:20 PM IST
കാസര്‍ഗോഡ്: കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരനിലയിലായിരുന്ന വയോധികന് മരിച്ചു. ഹോട്ടല്‍ തൊഴിലാളിയായ പൈവളിഗെ പെര്‍വോടിയിലെ സുരേഷ് യു. ഭട്ട് (79) ആണ് മരിച്ചത്. 13ന് വൈകുന്നേരം വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.
വഴിയാത്രക്കാരായ മറ്റു നാലു പേര്‍ക്കും കുത്തേറ്റിരുന്നുവെങ്കിലും ഓടി രക്ഷപ്പെട്ടു. എന്നാൽ സുരേഷ് വീണുപോകുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി സുരേഷ് ഭട്ടിനെ മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ടതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ മരിച്ചു. ഭാര്യ: സുമതി. മക്കള്‍: ഹരീഷ്, ഗണേഷ്, പരേതനായ നാഗേഷ്, ശോഭ, സുഷ്മ. മരുമക്കള്‍: ഗണേഷ് ഷേണായ്, ഗോവിന്ദ മാല്വന്ക്കര്, സരോജ, ആശ, ഗായത്രി.