തണൽ വയോജന സംഗമങ്ങൾ സമാപിച്ചു
1514536
Sunday, February 16, 2025 1:21 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ച തണൽ വയോജന സംഗമങ്ങളുടെ സമാപന സമ്മേളനം ചിറ്റാരിക്കാലിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, പഞ്ചായത്ത് അംഗങ്ങളായ ഷേർലി ചീങ്കല്ലേൽ, വി.ബി. ബാലചന്ദ്രൻ, തേജസ് ഷിന്റോ, സിന്ധു ടോമി, സോണിയ വേലായുധൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനുപ്രസാദ്, പി.എ. സ്റ്റാൻലി, മൈക്കിൾ കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കെസിബിസി അധ്യാപക അവാർഡ് നേടിയ തോമാപുരം സെന്റ് തോമസ് സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ കെ.എം. ലിനറ്റിനെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
പാലാവയൽ, കമ്പല്ലൂർ, കടുമേനി, തയ്യേനി, കാവുന്തല, ചിറ്റാരിക്കൽ എന്നിവിടങ്ങളിലാണ് വയോജന സംഗമങ്ങൾ സംഘടിപ്പിച്ചത്.