കെഎസ്എഫ്ഡിസി വനിതാ സിനിമയുടെ ചിത്രീകരണം തുടങ്ങി
1515258
Tuesday, February 18, 2025 2:16 AM IST
കുമ്പള: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) നിർമിക്കുന്ന വനിതാ സിനിമ "മുംത'യുടെ ചിത്രീകരണം തുടങ്ങി. ജില്ലയിൽ നിന്നുള്ള പി. ഫർസാന സംവിധാനം ചെയ്യുന്ന സിനിമയുടെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും പ്രധാന ചുമതല വഹിക്കുന്നത് സ്ത്രീകളാണ്.
ആദ്യദിന ചിത്രീകരണത്തിന്റെ ലൊക്കേഷനായ ബേള ഗവ. ആയുർവേദ ഡിസ്പെൻസറിക്കു സമീപം നടന്ന ചടങ്ങിൽ എം. രാജഗോപാലൻ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് എംഎൽഎ കാമറയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ ജില്ലാ പോലീസ് മേധാവി ഡി. ശില്പ ആദ്യ ക്ലാപ്പടിച്ചു. നടൻ സന്തോഷ് കീഴാറ്റൂർ, കെഎസ്എഫ്ഡിസി ബോർഡ് അംഗം ഷെറി ഗോവിന്ദ് എന്നിവർ പങ്കെടുത്തു.
വനിതാ സംവിധായികയ്ക്കു കീഴിൽ കെഎസ്എഫ്ഡിസി നിർമ്മിക്കുന്ന ആറാമത്തെസിനിമയാണ് മുംത. സിനിമയുടെ ഛായാഗ്രാഹണം ഫൗസിയ ഫാത്തിമയും ലൈൻ പ്രൊഡ്യൂസർ രത്തീനയും ചിത്രസംയോജനം വീണ ജയപ്രകാശുമാണ്. മുംത എന്ന കൗമാരക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.