കാരുണ്യ ദിനാചരണം നടത്തി
1509878
Friday, January 31, 2025 6:55 AM IST
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു.അട്ടക്കണ്ടം അംബ്രോസ് വ്യദ്ധസദനത്തിലും പുന്നക്കുന്ന് ഹോളി ഫാമിലി ട്രിനിറ്റി പുവർ ഹോമിലും നടന്ന കാരണ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാൽ: കെ.എം. മാണിയുടെ ജന്മദിനം കേരള കോൺഗ്രസ് - എമ്മിന്റെ ആഭിമുഖ്യത്തിൽ കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തോട്ടേഞ്ചാൽ ലിസ്യൂ ഭവനിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.എം. മാണി അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും കാരുണ്യത്തിന്റെ കരസ്പർശമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. മാത്യു കാഞ്ഞിരത്തുങ്കൽ അധ്യക്ഷത വഹിച്ചു.