ടെക്നോവ 25ന് തുടക്കമായി
1509403
Thursday, January 30, 2025 12:52 AM IST
തൃക്കരിപ്പൂര്‍: ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക്ക് കോളജില്‍ നടക്കുന്ന ദ്വിദിന ദേശീയ ടെക്നിക്കല്‍ ഫെസ്റ്റ് ടെക്നോവ 25ന് തുടക്കമായി. സാങ്കേതിക വിദ്യാഭ്യാസ റീജിനല്‍ ജോയന്റ് ഡയറക്ടര്‍ ജെ.എസ്. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. ഭാഗ്യശ്രീദേവി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.വി. രാധ, എ.കെ. പാര്‍വതി, ടി. ജനാര്ദ്ദനന്, യു. രാജേഷ്, പി.കെ. ഹാജറ ബീവി, എ.പി. ഹൃദ്യ, എന്‍. ജിലീഷ്, കെ. അഭിനവ് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. വിജിത് സ്വാഗതവും കെ. വിനോദ് നന്ദിയും പറഞ്ഞു.