രക്തസാക്ഷിത്വ അനുസ്മരണം നടത്തി
1509886
Friday, January 31, 2025 6:55 AM IST
ചിറ്റാരിക്കാൽ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികദിനത്തിൽ എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കാലിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ഡിസിസി സെക്രട്ടറി ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി കരിമഠം, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, സെബാസ്റ്റ്യൻ പൂവത്താനി, അഗസ്റ്റിൻ ജോസഫ് നടുവിലേക്കുറ്റ്, കെ.വി. നാരായണൻ, ജോൺസൺ മുണ്ടമറ്റം, ടി.കെ. പ്രശാന്ത് കുമാർ, പി.എ. സിബി എന്നിവർ പ്രസംഗിച്ചു.