മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു
1509879
Friday, January 31, 2025 6:55 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ദേശീയ തലത്തിലുള്ള മാനേജ്മെന്റ് ഫെസ്റ്റ് - സത്വ 2025 സമാപിച്ചു. മികച്ച മാനേജ്മെന്റ് ടീമായി മംഗളുരു സെന്റ് അലോഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു.
മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്സിറ്റി കാമ്പസ് രണ്ടാമതെത്തി. മാര്‍ക്കറ്റിംഗ് ഗെയിമില്‍ സെന്റ് അലോഷ്യസ് കോളജ്, മംഗളുരു യൂണിവേഴ്സിറ്റി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ബിസിനസ് ക്വിസില്‍ പന്തളം എന്‍എസ്എസ് കോളജ് ഒന്നാമതെത്തിയപ്പോള്‍ പയ്യന്നൂര്‍ കോളജ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. ട്രഷര്‍ ഹണ്ട് മത്സരത്തില്‍ മാംഗളുരു യൂണിവേഴ്സിറ്റി ഒന്നാമതും സെന്റ് അലോഷ്യസ് കോളജ് രണ്ടാമതുമെത്തി. ഫുട്ബോള്‍ മത്സരത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലക്കാണ് ഒന്നാം സ്ഥാനം. കുണിയ കോളേജ് ഓഫ് മാനേജ്മെന്റ് രണ്ടാമതെത്തി.