നിരോധിത പ്ലാസ്റ്റിക്ക്: പരിശോധന ശക്തമാക്കി
1509877
Friday, January 31, 2025 6:55 AM IST
കാസര്‍ഗോഡ്: നിരോധിച്ച ഒറ്റതവണ ഉപയോഗ ഗ്ലാസുകളും പ്ലേറ്റുകളും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കളയില്‍ നടത്തിയ പരിശോധനയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ച നിരോധിത പ്ലാസ്റ്റക്ക് ഉത്പന്നങ്ങള്‍ കണ്ടെത്തി പിടിച്ചെടുക്കുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ ഉപയോഗയോഗ്യമല്ലാതാക്കിയ ശേഷം പഞ്ചായത്തിന്റെ എംസിഎഫിലേക്ക് കൈമാറി. മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് രണ്ടു കട ഉടമകള്‍ക്ക് 5000 രൂപ തത്സമയ പിഴ ചുമത്തി.