പ്രായം കൂടിയ വോട്ടറെ വീട്ടിലെത്തി ആദരിച്ചു
1510095
Saturday, February 1, 2025 2:08 AM IST
പനത്തടി: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ബളാന്തോട് മുന്തന്റെമൂലയിലെ എങ്കപ്പു നായ്ക്കിനെ (105) സബ് കളക്ടര്‍ പ്രതീക് ജയിന് വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെംബര്‍ പ്രീതി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാലന്‍, കെ.ജെ. ജയിംസ്, പ്രീതി, പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അബ്ദുള്‍സലാം, എങ്കപ്പു നായ്ക്കിന്റെ മകനും റിട്ട. ലേബര്‍ ഓഫീസറുമായ എന്‍. കേശവന്, ബൂത്ത്ലെവല്‍ ഓഫീസര്‍ പ്രസീത എന്നിവര്‍ പങ്കെടുത്തു.
വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി സ്വാഗതവും ബൂത്ത്ലെവല്‍ ഓഫീസര്‍ പ്രസീത നന്ദിയും പറഞ്ഞു.