പോലീസ് മേധാവിക്ക് തെറ്റായ പരാതി നൽകിയ യുവാവിനെതിരെ കേസ്
1509876
Friday, January 31, 2025 6:55 AM IST
തൃക്കരിപ്പൂർ: തെറ്റായ വിവരങ്ങളടങ്ങിയ പരാതി നൽകി പോലീസ് അന്വേഷണത്തെ തിരിച്ചുവിടാൻ ശ്രമിച്ചതിനും തെറ്റായ മൊഴി നൽകിയതിനും യുവാവിനെതിരെ പോലീസ് കേസെടുത്തു. കൈക്കോട്ടുകടവിലെ കെ. അബ്ദുള്ള(32)ക്കെതിരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നിർദേശ പ്രകാരം ചന്തേര പോലീസ് ഇൻസ്പെക്ടർ കെ. പ്രശാന്ത് കേസെടുത്തത്.
പണം വാങ്ങി കേസ് ഒഴിവാക്കാൻ പോലീസ് ശ്രമിച്ചുവെന്ന് പോലീസിനെതിരെ വ്യാജ പരാതി ജില്ലാ പൊലീസ് മേധാവിക്ക് ഗൾഫിലുള്ള അബ്ദുള്ള പരാതി നൽകുകയും ഇതിൽ അന്വേഷണം നടത്തിയ ഡിവൈഎസ്പി കേസ് സംബന്ധിച്ചുള്ള മൊഴി ഇയാൾ തെറ്റായി നൽകിയതാണെന്ന് ശാസത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മനസിലാക്കിയാണ് യുവാവിനെതിരെ കേസെടുത്തത്.