സ്കൂൾ വാർഷികാഘോഷം നടത്തി
1509880
Friday, January 31, 2025 6:55 AM IST
കടുമേനി: സെന്റ് മേരീസ് സ്കൂളിന്റെ 41-ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു വളവനാൽ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം മേഴ്സി മാണി, മുഖ്യാധ്യാപകൻ എം.എ. ജിജി, പിടിഎ പ്രസിഡന്റ് ദിലീപ് തെങ്ങുംപള്ളിൽ, എസ്എൻഡിപി എയുപി സ്കൂൾ മുഖ്യാധ്യാപകൻ പി.ബി. സെബാസ്റ്റ്യൻ, ഹോളിഫാമിലി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ക്ലയർ, എംപിടിഎ പ്രസിഡന്റ് ഡെയ്സി പൂച്ചാലിൽ, സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റിൻ, വിദ്യാർഥി പ്രതിനിധി ആവണി സതീശൻ എന്നിവർ പ്രസംഗിച്ചു.