വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
1509882
Friday, January 31, 2025 6:55 AM IST
അമ്പലത്തറ: മീങ്ങോത്ത് പ്രവാസി അസസിയേന് ലൈബ്രറിയുടെ അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിരാമന് മുഖ്യാതിഥിയായി. അബ്ദുള്‍ മജീദ് അമ്പലത്തറ അധ്യക്ഷത വഹിച്ചു.
സി.കെ. സബിത, എ.വി.കുഞ്ഞമ്പു, ബാലന് കുന്നുമ്മല്‍, കെ.വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. മനോജ് അമ്പലത്തറ സ്വാഗതവും നിത്യ മധു നന്ദിയും പറഞ്ഞു.