മാലോം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളാഘോഷം ഇന്നുമുതൽ
1509881
Friday, January 31, 2025 6:55 AM IST
മാലോം: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് ഇന്ന് വൈകുന്നേരം 4.30നു വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറത്ത് കൊടിയേറ്റും. തുടർന്ന് നടക്കുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് റവ.ഡോ. ജേക്കബ് വെണ്ണായിപ്പിള്ളിൽ കാർമികത്വം വഹിക്കും.
നാളെ രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് 4.30 ന് ഫാ. തോമസ് കരിങ്ങടയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുക്കർമങ്ങൾ. തുടർന്ന് മാലോം വിശുദ്ധ അൽഫോൻസ പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. വൈകിട്ട് നാടകം ആകാശം വരയ്ക്കുന്നവർ. ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന, നൊവേന. 10നു വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുക്കർമങ്ങൾ, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.