പോക്സോ: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
1509952
Friday, January 31, 2025 8:01 AM IST
നീലേശ്വരം: യാത്രയ്ക്കിടെ പതിനാറുകാരനെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കുറ്റിക്കോല്‍ പയ്യങ്ങാനം സ്വദേശി പി. രാജനെയാണ് (42) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
2024 മാര്‍ച്ച് 10ന് കണ്ണൂരിലേക്ക് പോകാനായി നീലേശ്വരത്തു നിന്നും അമ്മയ്ക്കൊപ്പമാണ് കുട്ടി ടൗണ്‍ ടു ബസില്‍ കയറിയത്. അമ്മയും മകനും വെവ്വേറെ സീറ്റുകളിലായിരുന്നു. സംഭവത്തെതുടര്‍ന്ന് കുട്ടി അസ്വഭാവികമായി പെരുമാറാന്‍ തുടങ്ങിയതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.