അഞ്ജനമുക്കൂട്-പാത്തിക്കാൽ റോഡ് ഉദ്ഘാടനം ചെയ്തു
1489824
Tuesday, December 24, 2024 11:42 PM IST
രാജപുരം: കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച അഞ്ജനമുക്കൂട് - പാത്തിക്കാൽ - പന്നിത്തോളം റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി. സബിത അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ. കമലാക്ഷി, അസി. എൻജിനീയർ രേഷ്മ, ഓവർസിയർ സി.ടി. അജിത്, ഇ. കൃഷ്ണൻ, ഉഷ, സാവിത്രി, അരവിന്ദൻ, വിജയൻ ചെറിയകടവ്, രാജേഷ് അഞ്ജനമുക്കൂട് എന്നിവർ പ്രസംഗിച്ചു.