ജില്ലാ ഭിന്നശേഷി കായികമേളയില്‍ മാര്‍ത്തോമ്മ ബധിര വിദ്യാലയം ജേതാക്കൾ
1489214
Sunday, December 22, 2024 7:10 AM IST
കാസർഗോഡ്: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2024 ജില്ലാതല ഭിന്നശേഷി കായിക മേളയില്‍ ചെർക്കള മാര്‍ത്തോമ്മ ബധിര വിദ്യാലയം ജേതാക്കളായി. പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന മേള സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.