ശ്രദ്ധേയമായി ചെറുവത്തൂരിലെ മറൈൻ എക്സ്പോ
1489822
Tuesday, December 24, 2024 11:42 PM IST
ചെറുവത്തൂർ: ഭീമാകാരനായ ആമയും നീരാളിയും കാവൽ നിൽക്കുന്ന പോർട്ടബിൾ അണ്ടർവാട്ടർ ടണൽ ഉൾപ്പെടെയുള്ള പ്രത്യേകതകളോടെ ചെറുവത്തൂരിൽ ഒരുക്കിയ മറൈൻ എക്സ്പോ ശ്രദ്ധേയമാകുന്നു.
മത്സ്യകന്യകമാർ, സ്കൂബ ഡൈവേഴ്സ്, ചെറുതും വലുതുമായ വിവിധയിനം മത്സ്യങ്ങൾ, ആമസോൺ കാടുകളുടെ മാതൃകയിൽ വിവിധതരം പക്ഷികളും ജീവികളും അടങ്ങിയ കൃത്രിമ വനം എന്നിവയും മറൈൻ എക്സ്പോയുടെ ആകർഷണങ്ങളാണ്.
എക്സ്പോയുടെ അനുബന്ധമായി വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. വിവിധതരം ഉത്പന്നങ്ങളടങ്ങിയ വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, 24 റൈഡുകൾ അടങ്ങിയ അമ്യൂസ്മെന്റ് പാർക്ക് എന്നിവയും മറൈൻ എക്സ്പോയിലുണ്ട്. വരുംദിവസങ്ങളിൽ ബ്രൈഡൽ ഷോ, ഫാഷൻ ഷോ, കിഡ്സ് ഷോ എന്നിവയും നടക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 9633514314 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകസമിതി ഭാരവാഹികളായ കണ്ണങ്കൈ കുഞ്ഞിരാമൻ, സാജിദ് തെൻട്രൽ, എം.പി. മനോജ് കുമാർ, പി.വി. ഉണ്ണിക്കണ്ണൻ, കെ. രാഗേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.