പ്രതിഷേധക്കനലുമായി കർഷക കോൺഗ്രസ്
1489389
Monday, December 23, 2024 3:54 AM IST
മുളിയാർ: കർഷക കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളിയാർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് പ്രതിഷേധക്കനൽ മാർച്ചും ധർണയും നടത്തി. വന നിയമത്തിന്റെ കരട് വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ടി. ഗോപിനാഥൻ നായർ, കെ. ബലരാമൻ നമ്പ്യാർ, ദിവാകരൻ കരിച്ചേരി, ബി.സി. കുമാരൻ, വേണുഗോപാൽ കൂടാല, മണികണ്ഠൻ ഓമ്പയിൽ, സി. അശോക് കുമാർ, ടി.കെ. ദാമോദരൻ, നീലകണ്ഠൻ നായർ പനംകുണ്ട്, വർഗീസ് ചെമ്പകശേരി, കേളു മണിയാണി എന്നിവർ പ്രസംഗിച്ചു. ഇ. വേണുഗോപാലൻ സ്വാഗതവും നാരായണൻ നായർ നന്ദിയും പറഞ്ഞു.