ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് 22.45 ലക്ഷം രൂപ നഷ്ടപരിഹാരം
1489216
Sunday, December 22, 2024 7:10 AM IST
ചിറ്റാരിക്കാൽ: ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് 22.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കാസർഗോഡ് വാഹനാപകട നഷ്ടപരിഹാര ട്രിബൂണൽ വിധിച്ചു. അരിയിരുത്തിയിലെ അലോഷ്യസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ വിപിന്റെ (20) കുടുംബത്തിനാണ് നഷ്ടപരിഹാരം വിധിച്ചത്.
2022 ജൂലൈ ഏഴിന് ഒടയംചാലിനു സമീപം നടന്ന അപകടത്തിലാണ് വിപിൻ മരണപ്പെട്ടത്. വിപിൻ ഓടിച്ചിരുന്ന ബൈക്കിൽ അമിതവേഗതയിൽ വന്ന കാർ ഇരിക്കുകയായിരുന്നു.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ആണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. ഇത് വിപിന്റെ അച്ഛനമ്മമാർക്കും സഹോദരിക്കും വീതിച്ചു നൽകും. അഡ്വ. ജോസഫ് മുത്തോലിയാണ് വിപിന്റെ കുടുംബത്തിനുവേണ്ടി ഹർജി ഫയൽ ചെയ്തത്.