‘നിക്ഷയ് ഷിവിര്‍’ നൂറുദിന കാമ്പയിന് തുടക്കമായി
1489731
Tuesday, December 24, 2024 6:50 AM IST
കാസര്‍ഗോഡ്: ക്ഷയരോഗമുള്ളവരെ നേരത്തെ കണ്ടുപിടിക്കുന്നതിനും പൂര്‍ണമായി ചികിത്സിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നിക്ഷയ് ഷിവിര്‍ നൂറുദിന കാമ്പയിന് ജില്ലയില്‍ തുടക്കമായി.
ജില്ലാപഞ്ചായത്ത് ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ടിബി ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ എസ്.എന്‍. സരിത, കെ. ശകുന്തള, എഡിഎം പി. അഖില്‍, ജില്ലാ എസ്ടി ഓഫീസര്‍ കെ.കെ. മോഹന്‍ദാസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി. ജീജ, ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. രഞ്ജിത്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി. ദില്‍ന എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ടിബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന നന്ദിയും പറഞ്ഞു. ക്ഷയരോഗികളെ നേരത്തെ കണ്ടെത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും പുതിയ ക്ഷയരോഗ സാധ്യത ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ട് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്ഷയരോഗത്താല്‍ ഉണ്ടാക്കാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങളെ നേരിടുകയും ചെയ്യുക എന്നതാണ് പ്രധാനമായും കാമ്പയിന് ലക്ഷ്യമിടുന്നത്.