വൈഎംസിഎ കരോൾഗാന മത്സരം നടത്തി
1489821
Tuesday, December 24, 2024 11:42 PM IST
വെള്ളരിക്കുണ്ട്: വൈഎംസിഎ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തി ജിംഗിൾ ബെൽസ് കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യംകുളം ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യതിഥിയായി.
ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് അംഗം കെ.ആർ. വിനു, അസി. വികാരി ഫാ. ജോസഫ് മുഞ്ഞനാട്ട്, വൈഎംസിഎ സബ് റീജിയൻ ചെയർമാൻ സണ്ണി മാണിശേരി, യൂണിറ്റ് പ്രസിഡന്റ് കെ.എ. സാലു, സെക്രട്ടറി സജി പൊയ്കയിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, വനിത ഫോറം ചെയർപേഴ്സൺ മേഴ്സി ജോൺസൺ, സജി കല്ലത്താനം എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ സിൻഫോണിയ കണ്ണൂർ ഒന്നാം സ്ഥാനം നേടി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് ഗായകസംഘം രണ്ടാം സ്ഥാനവും മാട്ടൂൽ നോർത്ത് ടീം മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല ഷട്ടിൽ ബാഡിമിന്റണിൽ രണ്ടാം സ്ഥാനം നേടിയ നോയൽ, ബെൻ എന്നിവരെ അക്യുപങ്ചർ വിദഗ്ധൻ സജീവ് മറ്റത്തിൽ ആദരിച്ചു.