കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ൽ ര​ക്ത​ത്തി​ന് ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ചെ​റു​വ​ത്തൂ​ർ, നീ​ലേ​ശ്വ​രം, എ​ളേ​രി, കാ​ഞ്ഞ​ങ്ങാ​ട്, പ​ന​ത്ത​ടി ബ്ലോ​ക്കു​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ക​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ര​ക്തം ന​ൽ​കി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ര​ജീ​ഷ് വെ​ള്ളാ​ട്ട് ര​ക്ത​ദാ​നം ചെ​യ്തു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​ഗി​നീ​ഷ്, കെ. ​മാ​യ, കെ. ​ശ്രീ​രാ​ഗ്, കെ. ​ഷി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.