കാർഷിക കോളജ് വിദ്യാർഥികളുടെ ഗ്രാമീണ പ്രവൃത്തിപരിചയ പരിപാടി തുടങ്ങി
1489209
Sunday, December 22, 2024 7:10 AM IST
നീലേശ്വരം: പടന്നക്കാട് കാർഷിക കോളജ് വിദ്യാർഥികളുടെ ഗ്രാമീണ പ്രവൃത്തിപരിചയ പരിപാടി ഐസിഎആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി. തമ്പാൻ ഉദ്ഘാടനം ചെയ്തു. കാർഷിക കോളജ് ഡീൻ ഡോ.ടി. സജിതാറാണി അധ്യക്ഷത വഹിച്ചു.
കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ.പി. നിതീഷ്, നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ.ആർ. സുജാത, അഗ്രിക്കൾച്ചറൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ.പി.കെ. മിനി, കൃഷി വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.എൻ. ഷംന, കെ.പി. ശിവജി, ഡോ.പി.കെ. സജീഷ്, കെ.കെ .ജൂനിയ, ആർ.എൽ. അനൂപ് എന്നിവർ പ്രസംഗിച്ചു.