എൻഎസ്എസ് ക്യാന്പ് ആരംഭിച്ചു
1489395
Monday, December 23, 2024 3:54 AM IST
ബളാൽ: ബളാൽ ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് യുവത 2024 ഇടത്തോട് എസ് വിഎംജിയുപിഎസിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. നടൻ രാജേഷ് അഴീക്കോടൻ മുഖ്യാതിഥിയായിരുന്നു.
വാർഡ് മെംബർ ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സന്ധ്യ ശിവൻ, എം. അജിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ, കെ. വിജയൻ, സാബു ഇടശേരിൽ, ശ്രീലേഖ സുരേഷ്, കെ.ടി. മോളി എന്നിവർ പ്രസംഗിച്ചു.
മുഖ്യാധ്യാപകൻ കെ. ശ്രീധരൻ സ്വാഗതവും പ്രിൻസിപ്പൽ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.