നാടെങ്ങും ക്രിസ്മസ് ആഘോഷം
1489820
Tuesday, December 24, 2024 11:42 PM IST
സെന്റ് മേരീസ് പള്ളിയുടെ ആഭിമുഖ്യത്തിൽ
നർക്കിലക്കാട്: ദൈവപുത്രന്റെ തിരുപ്പിറവി സന്ദേശം അറിയിച്ചുകൊണ്ട് കോട്ടമല സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ നർക്കിലക്കാട് ടൗണിൽ ഈറൻ നിലാവ് - 2024 എന്ന പേരിൽ ക്രിസ്മസ് സന്ധ്യ ഒരുക്കി.
പള്ളിയിലെ മാർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ സുറിയാനി ക്രൈസ്തവരുടെ അനുഷ്ഠാന കലാരൂപമായ മാർഗംകളിയും ക്രിസ്മസ് ഗാനങ്ങളുടെ നൃത്തച്ചുവടുകളും കോർത്തിണക്കിയ ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. സൺഡേ സ്കൂൾ കുട്ടികളുടെ ഫ്ലാഷ് മോബ്, സെന്റ് തോമസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് കരോൾ എന്നിവയും ശ്രദ്ധേയമായി.
മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ
കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ജനറൽ സെക്രട്ടറി കുമാരൻ ഐശ്വര്യ, ഫൈസൽ സൂപ്പർ, അനിൽ പി. വർഗീസ്, ഹാസിഫ് മുഹമ്മദ്, ബാബു അമൃത, നിത്യാനന്ദ നായക്, എച്ച്.ഇ. സലാം, ഷെറിക് കമ്മാടം, സമീർ ഡിസൈൻ, ഷെരീഫ് ഫ്രെയിം എന്നിവർ നേതൃത്വം നൽകി.