മലയോരത്തിന് ക്രിസ്മസ് ആവേശം പകർന്ന് ഫെലിസ് നവിദാത്
1489727
Tuesday, December 24, 2024 6:50 AM IST
വെള്ളരിക്കുണ്ട്: കെസിവൈഎം വെള്ളരിക്കുണ്ട്, മാലോം ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ മൂവായിരത്തിലധികം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വെള്ളരിക്കുണ്ടിൽ നടത്തിയ ഫെലിസ് നവിദാത് ക്രിസ്മസ് സന്ദേശയാത്രയും പാപ്പ സംഗമവും മലയോരത്തിന് ആവേശം പകർന്നു. വെള്ളരിക്കുണ്ട് ഫൊറോനയുടെ നേതൃത്യത്തിൽ കുരാംകുണ്ട് ആശ്രമത്തിൽ നിന്നും മാലോം ഫൊറോനയുടെ നേതൃത്വത്തിൽ കൊന്നക്കാട് നിന്നും ആരംഭിച്ച സന്ദേശറാലികൾ ഞായറാഴ്ച സന്ധ്യയോടെ വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ സംഗമിച്ചു.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരങ്ങൾ യാത്രയിൽ അണിനിരന്നു. വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം കേക്ക് മുറിച്ച് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപറമ്പിൽ, വെള്ളരിക്കുണ്ട് ഫൊറോന പ്രസിഡന്റ് അമൽ പേഴുംകാട്ടിൽ, ഡയറക്ടർ ഫാ. ഷാനറ്റ് ചിരണക്കൽ, മാലോം ഫൊറോന പ്രസിഡന്റ് ബിബിൻ അറക്കൽ, ഡയറക്ടർ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
അക്യൂപങ്ചർ വിദഗ്ധൻ പ്രഫ.ഡോ. സജി മറ്റത്തിലിനെ വേദിയിൽ ആദരിച്ചു. ഓളം മ്യൂസിക് ബാന്റിന്റെ ലൈവ് മ്യൂസിക് ഷോയും നടന്നു.
സി. റോയസ് എസ്എച്ച്, സി. ഹെലൻ എഫ്സിസി, ജിനിൽ കളരിക്കൽ, ജസ്ന കാവുപുരയ്ക്കൽ, സജിത്ത് മുരിങ്ങാനോലിൽ. ജസ്ലിൻ കാനക്കാട്ട്, ജിസ്റ്റോ പ്രയാറ്റിൽ, ജിനു പനച്ചികത്തിൽ, സെബാസ്റ്റ്യൻ വട്ടവയലിൽ, ആഞ്ജല കൊല്ലംപറമ്പിൽ, ടോണി ചേപ്പുകാലായിൽ, ജോർജ് മുരിങ്ങത്തുപറമ്പിൽ, ആജൽ മരിയ, ഡാനി പനത്തനം, അനു മറ്റത്തിൽ, അൽഫോൻസ, അഷ്ബിൻ അറക്കൽ, ആന്റണി കരിമ്പനക്കുഴിയിൽ, ടീന തടത്തിൽ, സാൻജോ പുളിയംകുന്നേൽ, സിബിൾ പനക്കപ്പിള്ളി എന്നിവർ പ്രസംഗിച്ചു.