മോഷ്ടാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു
1488898
Saturday, December 21, 2024 6:22 AM IST
കാസര്‍ഗോഡ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന 16കാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ചെങ്കള നെക്രാജെ നെല്ലിക്കട്ടയിലെ പി.എം. നവാസി(40)നെയാണ് കാസര്‍ഗോഡ് വനിതാ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റു ചെയ്തെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ കാസര്‍ഗോഡ് സബ്ജയിലിനു സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് കല്ലു കൊണ്ട് തകര്‍ത്ത ശേഷം അകത്തുണ്ടായിരുന്ന ബാഗും ഫോണും മോഷ്ടിച്ചതും നവാസ് ആണെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിക്കു നേരെ ഉണ്ടായ അതിക്രമക്കേസില്‍ നവാസ് അറസ്റ്റിലായത്.