കെ. കരുണാകരൻ അനുസ്മരണം നടത്തി
1489732
Tuesday, December 24, 2024 6:50 AM IST
കാസർഗോഡ്: നെടുമ്പാശേരി വിമാനത്താവളവും ഏഴിമല നാവിക അക്കാദമിയും കാർഷിക വ്യാവസായിക മേഖലകളിലെ സമഗ്ര പുരോഗതിയും ഉൾപ്പെടെ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് അടിത്തറപാകിയ നേതാവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പറഞ്ഞു. കാസർഗോഡിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി ജില്ല അനുവദിച്ചതും കരുണാകരന്റെ ഭരണകാലത്തായിരുന്നുവെന്ന്
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാൽ: ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷിക ദിനത്തിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി കരിമഠം അധ്യക്ഷത വഹിച്ചു.
എളേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ്, ജോസഫ് മുത്തോലി, ഫിലോമിന ജോണി ആക്കാട്ട്, ജോസ് കുത്തിയതോട്ടിൽ, തോമസ് മാത്യു, ഗോപാലകൃഷ്ണൻ തയ്യേനി, സെബാസ്റ്റ്യൻ പൂവത്താനി, സിന്ധു ടോമി, മേഴ്സി മാണി, അന്നമ്മ മാത്യു, സോണിയ വേലായുധൻ, തേജസ് ഷിന്റോ, മാത്യു കാഞ്ഞിരത്തിങ്കൽ, മനോജ് കിഴക്കേൽ, ജോൺസൺ മുണ്ടമറ്റം, ജോണി പള്ളത്തുകുഴി, അഗസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.