നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ നീ​ർ​ച്ചാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​ത്ത​ക്കാ​ൽ മ​ടി​ക്കൈ വ​യ​ൽ​ത്തോ​ട്ടി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​നും ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്‌​ട​ർ കെ. ​ഇ​മ്പ​ശേ​ഖ​റും നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ഴു​നൂ​റോ​ളം ചെ​റു​തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.