സ്കൂൾ വാർഷികാഘോഷം
1488630
Friday, December 20, 2024 7:04 AM IST
വെള്ളരിക്കുണ്ട്: സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിന്റെ പതിനെട്ടാമത് വാർഷികാഘോഷം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വികാരി റവ.ഡോ.ജോൺസൺ അന്ത്യാംകുളം അനുഗ്രഹപ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസർ പി.വി.മുരളി മുഖ്യാതിഥിയായിരുന്നു.
കാസർഗോഡ് ഡിസ്ട്രിക്ട് സഹോദയ പ്രസിഡന്റ് ഫാ. ജോർജ് പുഞ്ചായിൽ, ഫ്രാൻസിസ് കെ.മാണി, പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഉദയ, സ്കൂൾ മാനേജർ സിസ്റ്റർ ഗ്രേസ് പാലംകുന്നേൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രത്യേക നേട്ടം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികളും അധ്യാപകരുംഅണിയിച്ച് ഒരുക്കിയ മെഗാ സ്റ്റേജ് ഷോ മൈഡിയർ കുട്ടിച്ചാത്തൻ അരങ്ങേറി.