തടിയന്‍വളപ്പ്-താന്നിയടി റോഡ് പ്രവൃത്തിക്ക് ടെൻഡറായി
1489211
Sunday, December 22, 2024 7:10 AM IST
കാഞ്ഞിരടുക്കം: പുല്ലൂർ-പെരിയ, കോടോം-ബേളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയംവളപ്പ്-താന്നിയടി പൊതുമരാമത്ത് റോഡിന്റെ വികസനപ്രവൃത്തികൾക്ക് ടെൻഡറായതായി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.
നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 2024-25 വര്‍ഷത്തെ സംസ്ഥാ ജറ്റില്‍ പദ്ധതിക്ക് അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. ഇരുപതോളം ബസ് സർവീസുകൾ നടത്തുന്ന റോഡിന്റെ വീതിക്കുറവും കൊടുംവളവുകളും പൊട്ടിപ്പൊളിഞ്ഞ ടാറിംഗും യാത്രാദുരിതം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.