അമിത് ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
1489207
Sunday, December 22, 2024 7:10 AM IST
ചിറ്റാരിക്കാൽ: ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ച് എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീമേനി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപി ഇപ്പോഴും അവരുടെ ഉള്ളിൽ കൊണ്ടുനടക്കുന്ന ജാതി ചിന്തയുടെ ബഹിർസ്ഫുരണമാണ് അമിത്ഷായുടെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു.
ടി.വി. കുഞ്ഞിരാമൻ, എ. ജയരാമൻ, ജോയി മാരൂർ, പി.എ. സെബാസ്റ്റ്യൻ, ശ്രീവത്സൻ ചീമേനി, ടി.പി. ധനേഷ് എന്നിവർ പ്രസംഗിച്ചു.