ബോർഡ് നീക്കി, കാടോ ?
1488894
Saturday, December 21, 2024 6:22 AM IST
വെള്ളരിക്കുണ്ട്: ഹൈക്കോടതി വിധിപ്രകാരം എൻഫോൻസ്മെൻ്റ് ടീം പൊതുസ്ഥലത്തേയും സ്വകാര്യ സ്ഥലത്തേയും പരസ്യ ബോർഡുകൾ നീക്കം ചെയ്യുമ്പോഴും മെക്കാഡം റോഡിന്റെ വെള്ള വരയും കടന്ന് കാട് കയറി നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നില്ല.
റോഡ് സുരക്ഷയാണ് മാനദണ്ഡമെങ്കിൽ ആദ്യം ചെയ്യേണ്ടത് റോഡിലേക്ക് കടന്നു നിൽക്കുന്ന കാടുകൾ കൊത്തി കാഴ്ച മറവ് പരിഹരിയ്ക്കുകയാണ് ചെയ്യേണ്ടതെന്നാണ് ആക്ഷേപമുയരുന്നത്. കഴിഞ്ഞദിവസം സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ വരെ ബോർഡുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ അപകടഭീഷണി ഉയർത്തുന്ന കാടുകൾ നീക്കം ചെയ്യുവാൻ ഇപ്പോഴും നടപടിയില്ല.
നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ വശങ്ങളിലെ കാടുകൾ കൊത്തി നീക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇതും ചെയ്യുന്നില്ല. വെള്ളരിക്കുണ്ട് കൊന്നക്കാട്, ഭീമനടി, ഒടയംചാൽ റോഡുകളിലെ വശങ്ങളിൽ കാഴ്ച മറയുന്ന നിലയിലാണ് കാട് വളർന്നിരിക്കുന്നത്.