കെഎസ്എസ്പിഎ ഉദുമ നിയോജക മണ്ഡലം സമ്മേളനം നടത്തി
1489387
Monday, December 23, 2024 3:54 AM IST
ചട്ടഞ്ചാല്‍: 12-ാം ശമ്പള പെന്ഷന് പരിഷക്കരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ എന്തു വില കൊടുത്തും ചെറുക്കാന്‍ പെന്ഷന് സമൂഹം മുന്നോട്ടു വരണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോ. ഉദുമ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഭക്തവത്സലന്, മണികണ്ഠന് ഓമ്പയില്‍, എന്‍. ബാലചന്ദ്രന്, കെ. ശൈലജകുമാരി എം. ഗീത, കെ.വി. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
കെ. സരോജിനി, പി.പി. ബാലകൃഷ്ണന്, എം.യു. തോമസ്, കുഞ്ഞിക്കണ്ണന് കരിച്ചേരി, സി. അശോക് കുമാര്‍, ബാബു മണിങ്കാനം, ഗീതാബായ് എന്നിവര്‍ പ്രസംഗിച്ചു.