ഭക്ഷ്യപ്രദര്‍ശനം നടത്തി
1489391
Monday, December 23, 2024 3:54 AM IST
പനത്തടി: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആന്‍ഡ് ജിആര്‍സി പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ കമ്മാടിയില്‍ എഫ്എന്എച്ച്ഡബ്ല്യുവിന്റെ ഭാഗമായി ഭക്ഷ്യപ്രദര്‍ശനം സംഘടിപ്പിച്ചു. വിവിധതരം ഇലക്കറികള്‍, ചമ്മന്തി, പായസം, അപ്പം, അട, കിഴങ്ങു വര്‍ഗങ്ങള്‍, തേന്‍, പരമ്പരാഗത ഭക്ഷണങ്ങള്‍ എന്നിവയടക്കം 100 ഇല് പരം വിഭവങ്ങളും പരമ്പരാഗത ഔഷധ കൂട്ടുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തുമല മുഖ്യാഥിതിയായിരുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലത അരവിന്ദന്, സുപ്രിയ ശിവദാസ്, ഉരുമൂപ്പന്‍ വെള്ളിയപ്പന്‍, പ്രമോട്ടര്‍ കരുണാകരന്, ആനിമേറ്റര്‍ പി. ലക്ഷ്മി, എഡിഎസ് മെംബർ പുഷ്പാവതി എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ രാജലക്ഷ്മി പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെംബര്‍ രാധാകൃഷ്ണ ഗൗഡ സ്വാഗതവും സിഡിഎസ് മെംബര്‍ പുഷ്പ നന്ദിയും പറഞ്ഞു.