കുണ്ടുപ്പള്ളിയിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് പരിശോധന നടത്തി
1489819
Tuesday, December 24, 2024 11:42 PM IST
റാണിപുരം: തുടർച്ചയായി കാട്ടാന ആക്രമണങ്ങളുണ്ടാകുന്ന റാണിപുരം കുണ്ടുപ്പള്ളിയിൽ ആനകൾ തമ്പടിക്കുന്ന ചെറിയ കാടുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി.
വനത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്. മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഉദ്യോഗസ്ഥരായ കെ.ആർ. രാഹുൽ, ഷിഹാബുദ്ദീൻ, വിമൽരാജ്, വി.വി. വിനീത്, വാച്ചർമാരായ സുരേഷ്, അരുൺ ജാണു, എ. വേണുഗോപാലൻ, രതീഷ്, വനസംരക്ഷണ സമിതി പ്രവർത്തകരായ എം.കെ. സുരേഷ്, എൻ. മോഹനൻ, യോഗേഷ് കുമാർ, എം.കെ. ബാലകൃഷ്ണൻ, കെ. മോഹനൻ, കെ. ഗംഗാധരൻ, മോഹനൻ ജോയ്സി, പത്മകുമാർ, ഉണ്ണി എന്നിവർ തെരച്ചിലിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും ഇവിടെ ആന നാട്ടിലിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.