പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം സ്നേഹ സംഗമം നടത്തി
1489733
Tuesday, December 24, 2024 6:50 AM IST
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ പുതിയകോട്ട അർബൻ സൊസൈറ്റി ഹാളിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവൽ ഉദ്ഘാടനം നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി. സംസ്ഥാന കമ്മിറ്റി അംഗം കെ. സരോജിനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ. ശ്യാമളാദേവി അധ്യക്ഷയായി. എം.കെ. ദിവാകരൻ, യു. ശേഖരൻ നായർ, പി.പി. ബാലകൃഷ്ണൻ, ഡോ.എ.എം. ശ്രീധരൻ, കെ.വി. രാജേന്ദ്രൻ, കെ.കെ. ഹരിശ്ചന്ദ്രൻ, കെ. കുഞ്ഞികൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞാമിന, കെ. ബലരാമൻ, കെ. രാജു, എൻ.കെ. ബാബുരാജ്, സി.പി. ഉണ്ണികൃഷ്ണൻ, പി.പി. രതി, പി.വി. ഉഷ, ആർ. ലതിക, വി.വി. സരോജിനി, വി. ഭാഗ്യലക്ഷ്മി, പി.വി. ബേബി ചന്ദ്രിക എന്നിവർ പ്രസംഗിച്ചു. പി.പി. ലസിത ക്രിസ്മസ് പാപ്പയായി വേഷമിട്ടു.