ഡോ. ഷാരോൺ ഫിലിപ്പിനും ഡോ. രാജേഷിനും അനുമോദനം
1489392
Monday, December 23, 2024 3:54 AM IST
പാലാവയൽ: അമേരിക്കയിലെ വെർജീനിയ യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡി നേടിയ ഡോ. ഷാരോൺ ഫിലിപ്പ്, യുവശാസ്ത്രജ്ഞൻ ഡോ. രാജേഷ് കെ.മല്ല എന്നിവരെ പാലാവയൽ സമഭാവന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ആലക്കോട് മേരിമാതാ കോളജ് പ്രിൻസിപ്പൽ ഡോ.ടി.ജെ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജോസ് ജോസഫ് അധ്യക്ഷനായി.
വാർഡ് അംഗം പ്രശാന്ത് സെബാസ്റ്റ്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി.വി. കൃഷ്ണൻ, സമഭാവന കൾച്ചറൽ ഫോറം പ്രസിഡന്റ് മാത്യു കാവുകാട്ട്, ടി.ആർ. രാമകൃഷ്ണൻ, ക്യാപ്റ്റൻ ഡോ. അഗസ്റ്റിൻ കെ.ടോം എന്നിവർ പ്രസംഗിച്ചു.