കാ​സ​ർ​ഗോ​ഡ്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​റ്റ്ഫോ​മി​ൽ വ​ച്ചു​ത​ന്നെ മാ​ർ​ബി​ൾ മു​റി​ക്കു​ന്ന​ത് ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും പൊ​ടി​പ​ട​ല​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കാ​ഞ്ഞ​ങ്ങാ​ട്ടു​ള്ള മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ടി.​വി. ആ​ദ​ർ​ശാ​ണ് കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.