കെഎസ്ആർടിസി ഡ്രൈവർ റൗഫിന് കൊവ്വൽപള്ളിയുടെ സ്നേഹാദരം
1489728
Tuesday, December 24, 2024 6:50 AM IST
കാഞ്ഞങ്ങാട്: സാമാന്യം വേഗതയിൽ ഓടുകയായിരുന്ന കെഎസ്ആർടിസി ബസ് അതിവിദഗ്ധമായി ബ്രേക്കിട്ടു നിർത്തി അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന പതിനൊന്നുകാരന്റെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ റൗഫിന് കൊവ്വൽപള്ളി പൗരസമിതിയുടെ സ്നേഹാദരം. കഴിഞ്ഞ ദിവസം കൊവ്വൽപള്ളിയിൽ വച്ചാണ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവാപായം ഒഴിവായത്.
കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറാണ് കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ ബി. റൗഫ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയും ചടങ്ങിൽ പങ്കെടുത്തു.