ആശുപത്രികളിലേക്ക് ക്രിസ്മസ് കിറ്റുകളുമായി പാലാവയൽ പ്രാർഥനകൂട്ടായ്മ
1488628
Friday, December 20, 2024 7:04 AM IST
കാസർഗോഡ്: ക്രിസ്മസ് കാലത്തും ആശുപത്രികളിൽ പെട്ടുപോയവർക്ക് സ്നേഹസമ്മാനങ്ങളും കിറ്റുകളുമായി പാലാവയൽ സെൻ്റ് ജോൺസ് പള്ളി പ്രാർഥനാ കൂട്ടായ്മ പ്രവർത്തകരെത്തി. കാസർഗോഡ് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മംഗളൂരുവിലെ വിവിധ ആശുപത്രികൾ, പരിയാരം ഗവ.മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ക്രിസ്മസ് സമ്മാനങ്ങൾ എത്തിച്ചുനൽകിയത്.
പിന്നിടുന്ന വർഷത്തിന്റെ പ്രതീകമായി 2024 ക്രിസ്മസ് കിറ്റുകളാണ് വിവിധയിടങ്ങളിലായി സുമനസ്സുകളുടെ സഹായത്തോടെ ഇത്തവണ വിതരണം ചെയ്യുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ കിറ്റുകളുടെ വിതരണത്തിനു ശേഷം പ്രാർഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാനഗർ ഗവ. അന്ധവിദ്യാലയത്തിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സിസ്റ്റർ ജാനറ്റ് എസ്എബിഎസ്, സിസ്റ്റർ ആൻസി എസ്എബിഎസ്, ഹെഡ് നഴ്സ് ആൻസമ്മ, ഷൽജി, ബിജു, ബിൻസി, വത്സമ്മ, ആനിയമ്മ, ടോമി, മാത്യു, മിനി, തങ്കച്ചൻ, സിനി, മാഹിൻ കുന്നിൽ എന്നിവർ സംബന്ധിച്ചു.