പ്രതിഷേധക്കനലുമായി കർഷക കോൺഗ്രസ്
1488627
Friday, December 20, 2024 7:04 AM IST
പരപ്പ: മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ വനനിയമഭേദഗതിക്കെതിരെ കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പരപ്പ ടൗണിൽ നൂറുകണക്കിന് മലയോര കർഷകർ അണിനിരന്ന പ്രതിഷേധമാർച്ചിനൊടുവിൽ പുതിയ ഭേദഗതി ബിൽ കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മധുസൂദനൻ ബാലൂർ, സി.വി.ഭാവനൻ, കർഷക കോൺഗ്രസ് സെക്രട്ടറിമാരായ സി.വി.ബാലകൃഷ്ണൻ, ജോണി തോലംപുഴ, ജില്ലാ വൈസ്പ്രസിഡന്റ് ഡോ.ടിറ്റോ ജോസഫ്, ബ്ലോക്ക് സെക്രട്ടറി സിജോ പി.ജോസഫ്,
മണ്ഡലം പ്രസിഡന്റുമാരായ എം.പി.ജോസഫ്, മനോജ് തോമസ്, ബാലകൃഷ്ണൻ മാണിയൂർ, നോബിൾ വെള്ളുകുന്നേൽ, ബാലകൃഷ്ണൻ ബാലൂർ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, സണ്ണി കല്ലുവേലിയിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് വർക്കി, കെ.പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.