കള്ളാർ ഉണ്ണിമിശിഹാ പള്ളി തിരുനാൾ ആരംഭിച്ചു
1488626
Friday, December 20, 2024 7:04 AM IST
കള്ളാർ: ഉണ്ണിമിശിഹാ പള്ളി തിരുനാളിന് വികാരി ഫാ.ജോർജ് പഴേപറമ്പിൽ കൊടിയേറ്റി. തുടർന്നു നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ഡിനോ കുമ്മാനിക്കാട്ട് നേതൃത്വം നൽകി. വിവിധ ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോൺസൺ വേണപ്പറമ്പിൽ, ഫാ.നിഖിൽ ആട്ടുകാരൻ, ഫാ.ജോസ് കളത്തിൽപ്പറമ്പിൽ, ഫാ.ലിഗിൽ ഐക്കരപറമ്പിൽ, ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ, ഫാ.ക്രിസ് കടക്കുഴ, ഫാ.ജോർജ് കുടുന്തയിൽ, ഫാ. തോമസ് ചക്കിട്ടമുറിയിൽ, ഫാ.എബിൻ മടപ്പാൻതൊട്ടുകുന്നേൽ, ഫാ ആഷിഷ് അറയിക്കൽ, ഫാ.ബിജു മുട്ടത്തുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. തിരുനാൾ 29 സമാപിക്കും.26നു വാഹന വെഞ്ചരിപ്പ്, 27നു കുടുംബകുട്ടായ്മയുടെ കലാസന്ധ്യ, വിവാഹത്തിന്റെ 25, 50 വാർഷികം പൂർത്തിയായവരെ ആദരിക്കൽ എന്നിവ നടക്കും.