മണ്ഡപം സ്കൂളില്‍ ജൈവ പച്ചക്കറിക്കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി
1488436
Thursday, December 19, 2024 7:56 AM IST
മണ്ഡപം: സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരത്തിൽ നിർവഹിച്ചു.
മുഖ്യാധ്യാപിക എ.ഡി. ഡെയ്സി, പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ, അധ്യാപകരായ ജയൻ പി. ജോൺ, പ്രെറ്റി മരിയ ജോസ്, അനു അലക്സാണ്ടർ, മരിയ തോമസ് എന്നിവർ സംബന്ധിച്ചു. ഡ്രിപ്പ് ഇറിഗേഷൻ അടക്കമുള്ള സംവിധാനങ്ങളോടെയാണ് കൃഷി നടത്തിയത്.