കാലിത്തീറ്റ വിതരണം ചെയ്തു
1488432
Thursday, December 19, 2024 7:56 AM IST
പനത്തടി: ക്ഷീരഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ യോഗവും സബ്സിഡി കാലിത്തീറ്റ വിതരണ ഉദ്ഘാടനവും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ലത അരവിന്ദ് അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന ഓഫീസർ കെ. ഉഷ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല, ബളാംതോട് വെറ്ററിനറി സർജൻ ഡോ. അരുൺ എസ്. അജിത്, പഞ്ചായത്ത് സെക്രട്ടറി എം. വിജയകുമാർ, ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ, കോളിച്ചാൽ ക്ഷീരസംഘം പ്രസിഡന്റ് ബേബി ജോൺ എന്നിവർ പ്രസംഗിച്ചു. പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ് സ്വാഗതവും ബളാംതോട് ക്ഷീര സംഘം സെക്രട്ടറി സി.എസ്. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.