സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കണം: കെജിഒഎഫ്
1488433
Thursday, December 19, 2024 7:56 AM IST
കാഞ്ഞങ്ങാട്: പല സംസ്ഥാനങ്ങളും സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിച്ചിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ലെ ജീവനക്കാര്‍ക്ക് തന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തത് നീതികരിക്കാനാവില്ലെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് ജില്ലാ സമ്മേളനം.
രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വി.വി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രബാബു, കെ.എ. ഷിജോ, സന്തോഷ്കുമാര്‍ ചാലില്‍, വി. മധുകുമാര്‍, എം.ടി. രാജീവന്, പി.പി. പ്രദീപ്, പി. ആശ, കെ. അശ്വിന്, വി.ബി. സീന, റൂബി അഗസ്റ്റിന്, പി.വി. വിനീത്, നിഖില്‍ നാരായണന്, മുഹമ്മദ് ആസിഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സുരേഷ് ബാബു-പ്രസിഡന്റ്, ടി. അംബുജാക്ഷന്-വൈസ് പ്രസിഡന്റ്, കെ.എ. ഷിജോ-സെക്രട്ടറി, എം. സഹന-ജോയിന്റ് സെക്രട്ടറി, പി. ആശ-ട്രഷറര്‍. വനിതാ കമ്മിറ്റി-റൂബി അഗസ്റ്റിന്-പ്രസിഡന്റ്, നിമ്യ മോഹന്‍-സെക്രട്ടറി, എസ്. ഉമ-ട്രഷറര്‍.