േകന്ദ്രസര്വകലാശാലയിൽ ശില്പശാല നടത്തി
1487890
Tuesday, December 17, 2024 7:18 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എംപവറിംഗ് സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ്സ് ത്രൂ ഇന്നവേറ്റീവ് ഫീല്‍ഡ് വര്‍ക്ക് മൊഡ്യൂള്‍ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു.
ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷന്‍ ഡോ. നാഗലിംഗം അധ്യക്ഷത വഹിച്ചു. ദല്‍ഹി സര്‍വകലാശാല പ്രഫ. അര്‍ച്ചന കൗശിക്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ആര്. നളിനി എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജില്ലി ജോണ്‍ ആമുഖ ഭാഷണം നടത്തി. വിദ്യാര്‍ഥിനികളായ കൃഷ്ണപ്രിയ സ്വാഗതവും എ. നന്ദന നന്ദിയും പറഞ്ഞു.