ബിരിക്കുളം ചേമ്പേനയിൽ തീപിടിത്തം
1488050
Wednesday, December 18, 2024 6:29 AM IST
ബിരിക്കുളം: ചേമ്പേനയിൽ വൻ തീപിടിത്തം. മൂന്ന് ഏക്കറോളം സ്ഥലത്തെ പാറപ്പുല്ലിനാണ് തീപിടിച്ചത്. ഉണങ്ങിയ പുല്ലിൽ നിമിഷനേരം കൊണ്ട് ആളിപ്പടർന്ന തീ നാട്ടുകാർ വെള്ളമൊഴിച്ചും പച്ചിലകളും മറ്റും ഇട്ടും നിയന്ത്രണവിധേയമാക്കുകയായിരുന്നു. വേനൽക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ തീപിടിത്തങ്ങളുണ്ടാകുമ്പോഴും മലയോരത്ത് അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യം കടലാസിലൊതുങ്ങുകയാണ്.