മാസപ്പടി കേസ് ഒത്തുതീർപ്പാക്കാൻ പിണറായി പൂരം കലക്കി: ഷഫീർ
1488047
Wednesday, December 18, 2024 6:29 AM IST
രാജപുരം: വീണ വിജയന്റെ മാസപ്പടി കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ പൂരം കലക്കുകയും സുരേഷ് ഗോപിക്ക് ജയിക്കാൻ അവസരമൊരുക്കുകയും ചെയ്തെന്ന് കെപിസിസി സെക്രട്ടറി ബി.ആർ.എം. ഷഫീർ ആരോപിച്ചു. കള്ളാർ മണ്ഡലം സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം കള്ളാറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, കെപിസിസി മെംബർ മീനാക്ഷി ബാലകൃഷ്ണൻ, കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം. കുഞ്ഞമ്പു നായർ, ഡിസിസി സെക്രട്ടറി പി.വി. സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ്, ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ സ്വാഗതവും മണ്ഡലം സെക്രട്ടറി ടിറ്റോ ജോസഫ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പ്രവർത്തകർ മാലകല്ലിൽ നിന്ന് കള്ളാറിലേക്ക് റാലിയും നടത്തി.